ചൊരിമണല്‍ പുരണ്ട ഞാവല്‍ പഴങ്ങള്‍ തിന്ന സ്കൂളോര്‍മയാണ് അഴീക്കോടിന് രാജാസ്. കാറ്റില്‍ പൊഴിയുന്ന ഞാവല്‍ പഴങ്ങള്‍ക്കായി ബഹളം വച്ച ബാല്യമാണ് അനേകായിരം പേര്‍ക്ക് രാജാസ് സ്കൂള്‍. പഴയതലമുറയില്‍ പലരുടെയും രാജാസിലെ പഠനത്തെ മധുരതരമാക്കിയത് സമീപത്തെ ക്ഷേത്രങ്ങളുടെ ഊട്ടുപുരകളാണ്. ദാരിദ്ര്യം കൊടികുത്തിയ നാളുകളില്‍ അക്ഷരങ്ങള്‍ക്കൊപ്പം അന്നവും പകര്‍ന്നത് രാജാസ് ആയിരുന്നു. നൂറിന്റെ പടിവാതിക്കലെത്തുമ്പോള്‍ രാജവംശത്തില്‍നിന്ന് ജനകീയ സമിതിയുടെ കൈകളിലെത്തി നില്‍ക്കുന്നു രാജാസിന്റെ പിന്തുടര്‍ച്ച.

Departments

Staff

Achievements

Find Our Location

Send Us a Message